SEARCH


Karan Theyyam - കാരൻ തെയ്യം

Karan Theyyam - കാരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Karan Theyyam - കാരൻ തെയ്യം

മഹാവിഷ്ണു ഭഗവാൻ്റെ കൂർമ്മ അവതാരമായി ആണ് ഈ തെയ്യത്തെ കാ ണുന്നത്. കണ്ണൂർ ജില്ലയിലെ കണ്ണപുരം കരാങ്കാവിലാണ് ഈ തെയ്യം പ്രധാനമായും കെട്ടിയാടുന്നത്.

കോലത്തുനാട്ടിൽ കാക്കാടി കണ്ണാടിയൻ എന്ന ഒരു തറവാട് ഉണ്ടായിരിന്നു, ആ തറവാട് പണ്ട് പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ടു. ആ സാഹചര്യത്തിൽ അന്നത്തെ കണ്ണാടിയൻ തറവാട്ട് കാരണവരും അനന്തരവൻമാരും അങ്ങ് വടക്ക് നിലയൻ കടവ് എന്ന സ്ഥലത്ത് വച്ച് ഈശ്വരനെ ദർശിച്ചു അവിടെവച്ച് കാരണവർ ഭഗവാനെ വെള്ളോല കുടമേൽ ഇരുത്തി കണ്ണപുരത്തേക്ക് യാത്രയായി വഴി മദ്ധ്യേ മാടായിക്കാവ് വടക്കുംഭാഗം ആധാരമായി ഭഗവാൻ കൈയ്യെടുത്തു പിന്നീട് അവിടുന്ന് മാടായി കാവിലമ്മയും ഈശ്വരൻ്റെ ഒപ്പം പോന്നു, യാത്ര തുടർന്നു ചെറുകുന്ന് അമ്പലത്തിൽ എത്തി അവിടെ നിന്നും ഈശ്വരൻ വടക്കേചിറയിൽ നീരാടി ചോയ് അമ്പലം തണലിലിരുന്ന് അഗ്രശാല മാതാവിൻ്റെ പാട്ടൂട്ടും മഹോൽസവവും കണ്ടു, ശേഷം കണ്ണപുരത്തെത്തി അരയാൽ തറയിൽ കയറി ഇരുന്നു. കണ്ണാടിയൻ തറവാട്ട് കാരണവർ വിശ്വകർമ്മാവിനെ തേടി വരുത്തി ക്ഷേത്രം പണിയിച്ച് ഈശ്വരനെ അവിടെ പ്രതിഷ്ഠിച്ചു തൊട്ടരികിൽ മാടായി കാവിലമ്മയ്ക്കും സ്ഥാനം നൽകി തൊട്ടപ്പുറത്തെ ശ്രീകോവിലിൽ പുലിയൂർ കാളിയമ്മയെയും പ്രതിഷ്ഠിച്ചു. അന്ന് ഈശ്വരൻ കണ്ണാടിയൻ കാരണവരോടും അനന്തരവൻമാരോടും പറഞ്ഞു പഴുപട്ടിണി മാറ്റിത്തരുമെന്നും ഇനി നിങ്ങളുടെ തറവാടിന് ദാരിദ്രം ഉണ്ടാവില്ല എന്നും. ഈ പറഞ്ഞ വാക്ക് ഈശ്വരൻ ഇതുവരെ തെറ്റിച്ചിട്ടില്ല ഈശ്വരൻ്റെ ഈ വാക്കിൻ്റെ ഭാഗമായാണ് യാതൊരും പിരിവിവോ സംഭാവനയോ ഇല്ലാതെ കാരങ്കാവിൽ എല്ലാം ആവശ്യത്തിലേറെ എത്തിച്ചേരുന്നത്. ക്ഷേത്ര അധികാരം മുഴുവനായും കണ്ണാടിയൻ തറവാട്ട് കാരണവരുടെ കരങ്ങളിലാണ് മഹാവിഷ്ണു ഭഗവാൻ്റെ കൂർമ്മ അവതാരമായി ഈശ്വരൻ കാരങ്കാവിൽ കുടികൊള്ളുന്നു. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ രോഗശമനം ഉറപ്പാണെന്നാണ് വിശ്വാസം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848